ചെർപ്പുളശ്ശേരി.കഥകളി ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഴേങ്കട കുഞ്ചു നായർ സംസ്തുതി സമ്മാൻ പുരസ്കാരത്തിന് ( ഒരുലക്ഷം രൂപ ) കഥകളി സംഗീതജ്ഞൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി അർഹനായി. കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചു നായരുടെ ഓർമ്മയ്ക്കായി സംസ്തുതി സമ്മാൻ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. 2025 ജനുവരി മൂന്നിന് കാറൽമണ്ണ കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ഹോളിൽ വാഴെങ്കട കുഞ്ചു നായരുടെ അരങ്ങേറ്റത്തിന്റെ വാർഷികം കൊണ്ടാടുന്ന ” ധനു അവിട്ടം ” ആചരണത്തോടനുബന്ധിച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ പി വി ശ്യാമളൻ, സെക്രട്ടറി കെ ബി രാജാനന്ദ്, ട്രഷറർ എൻ പീതാംബരൻ എന്നിവർ അറിയിച്ചു
No Comment.