anugrahavision.com

കർണ്ണികാര ശോഭയാൽ മട്ടന്നൂരിന്റെ സപ്തതി ആഘോഷിച്ച് അടയ്ക്കാപുത്തൂർ സംസ്കൃതി

ചെർപ്പുളശ്ശേരി. പത്മശ്രീ ശങ്കരൻകുട്ടി മാരാരുടെ എഴുപതാം പിറന്നാളിന് പരിസ്ഥിതി സംഘടനയായ അടയ്ക്കാപുത്തൂർ സംസ്കൃതി പിറന്നാൾ സമ്മാനമായി 70 കണിക്കൊന്ന തയ്കൾ സമർപ്പിച്ചു സംസ്കൃതി ഈ വർഷം 2024 ൽ 2024 കണിക്കൊന്ന തയ്കൾ നട്ടു സംരക്ഷിക്കുന്ന പൊൻകണി 2024 പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സങ്കടിപ്പിച്ചത്. തനിക്ക് കിട്ടിയ പിറന്നാൾ സമ്മാനങ്ങളെക്കാളെ റെയാണ് സംസ്കൃതിയുടെ ഈ വൃക്ഷത്തെ സമർപ്പണമെന്നും തന്റെ പിറന്നാൾ ദിനത്തിൽ വീട്ടിലെത്തുന്നവർക്ക് ഈ തൈകൾ വിതരണം ചെയ്യുമെന്നും മട്ടന്നൂർ അഭിപ്രായപ്പെട്ടു ആശാന്റെ ജന്മനക്ഷത്ര വൃക്ഷമായ മുളത്തൈ സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപ്പുത്തൂർ സമ്മാനിച്ചു. ചടങ്ങ് സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി, പനമണ്ണ ശശി, വെള്ളിനേഴി ഹരിദാസ്,  കലാമണ്ഡലം സോമൻ തുടങ്ങിയ കലാ സാംസ്കാരിക, കഥകളി രംഗത്ത്തെ പ്രമുഖരോടൊപ്പം സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ, കെ. ടി. ജയദേവൻ, പ്രസാദ് കരിമ്പുഴ, സനിൽ കളരിക്കൽ, രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കടുത്തു

Spread the News
0 Comments

No Comment.