കൊച്ചി. റിപ്പോർട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെയാണ് . സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു.
ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്.
താരങ്ങളുടെ മുഖം മൂടി അഴിഞ്ഞുവീഴുന്നു.ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും,സിനിമാ സെറ്റുകളില്‍ ഇടനിലക്കാര്നടിമാര് നിശബ്ദം സഹിക്കുന്നു,സിനിമാ മേഖലയിലെ സ്ത്രീകള്‍ അരക്ഷിതര്‍.
മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു.പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍.
ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്.മലയാള സിനിമയിലെ അത്യുന്നതര്ക്കെതിരെയും മൊഴി. ആലിംഗന സീനിന് 17 റീടേക്ക്.
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും
No Comment.