അടയ്ക്കാപുത്തൂർ ശബരി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം 2024 സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഒരു കുടുംബത്തിന് തയ്യൽ മെഷീൻ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ കെ. പ്രേമ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ടി ഹരിദാസ്, ഹെഡ്മാസ്റ്റർ എം.രാജീവ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ പ്രദീപ് മേനോൻ, എൻഎസ്എസ് കോഡിനേറ്റർ മാരായ എം. അഞ്ജു ,പി.എസ്. വാണി, പി കെ സജിത, എൻ എസ് എസ് വളണ്ടിയർമാരായ രൂപിക. എസ്, നിസാം എ ജെ എന്നിവർ പങ്കെടുത്തു.
No Comment.