എറണാകുളം *ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള 14 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച്ച 22 നു രാവിലെ 11.30 നു എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്നു .
യോഗ്യത:
ബി എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) ടിടിസി//ഡി.എഡ്//ഡിഇഐഇഡി/ബ.എഡ്. അഭിലഷണീയ യോഗ്യത
എംഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) അസാപ് നൈപുണ്യ വികസന എക്‌സിക്യൂട്ടീവ് പരിശീലനം. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായ പരിധി 40 വയസ്. കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്നതിന് അപേക്ഷ (വെള്ള കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ) എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 19 വൈകിട്ട് 5 വരെ. അപേക്ഷയോടൊപ്പം എസ് .എസ് .എൽ .സി സർട്ടിഫിക്കറ്റിന്റെ കോപ്പിയും, ഫോൺ നമ്പറും ഇമെയിൽ ഐ ഡി യും നിർബന്ധമായും ഉണ്ടായിരിക്കണം.
എംപ്ളോയ്മെൻ്റ്
എക്സ്ചേഞ്ചിൽ
രജിസ്റ്റർ ചെയ്യണം
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ ഡബ്ലിയു എസ്) വിഭാഗക്കാർക്ക് സംവരണം ചെയ്ത വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് പ്രസ്തുത വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ താഴെ അല്ലാത്ത റവന്യൂ അധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമാക്കി അടുത്തുളള എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
എസ് സി പ്രൊമോട്ടർ – ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്‌ച
എറണാകുളം ജില്ലയിലെ കളമശ്ശേരി മുനിസിപ്പാലിറ്റിയിലേയ്ക്കും, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, പിണ്ടിമന, ആലങ്ങാട്, ചോറ്റാനിക്കര പഞ്ചായത്തുകളിലേയ്ക്കും നിലവിലുള്ള എസ്. സി. പ്രൊമോട്ടർമാരുടെ ഒഴിവുകളിലേയ്ക്ക് ജൂലൈ 18 ന് രാവിലെ 10.30 മുതൽ 12.30 വരെ നേരിട്ട് കുടിക്കാഴ്‌ച നടത്തുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് കുടിക്കാഴ്ചയിൽ പങ്കെടുക്കാം. 10,000 രൂപയാണ് ഓണറേറിയം. താത്പര്യമുള്ളവർ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മുന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കുടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോൺ നമ്പർ : 0484-2422256) അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടാം.
No Comment.