ആനമങ്ങാട് ശ്രീ മഹാദേവമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടകമാസാചരണം ജൂലൈ 16 ചൊവ്വാഴ്ച (കർക്കിടകം ഒന്ന് ) സമാരംഭിക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന തൃകാലപൂജ, ഭഗവത്സേവ, മറ്റ് സുപ്രധാന വഴിപാടുകളും കൂടാതെ രാവിലെ നിത്യേനയുള്ള രാമായണ പാരായണം, സഹസ്രനാമം, വിദ്യാർത്ഥികൾക്കുള്ള രാമായണം പ്രശ്നോത്തരി എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു
ക്ഷേത്രത്തിലെ അഷ്ടദ്രവ്യഗണപതിഹോമം, ഗജപൂജ, ആനയൂട്ട് ചടങ്ങുകൾ ജൂലൈ 21ഞായറാഴ്ച (കർക്കിടകം ആറിന് ) ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടത്തറ മൂത്തേടത്ത്മന നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി തത്തമംഗലത്ത്മന അർജുൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നിറഞ്ഞ ഭക്തജന പങ്കാളിത്തത്തോടെ നടക്കും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായിബന്ധപ്പെടുക. മൊബൈൽ നമ്പർ – 88484 39848.
No Comment.