അരിപ്ര : അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട് മേലെ അരിപ്ര പടിയത്ത്പടി പുതുമന ക്ഷേത്രം മുത്തപ്പൻകാവ് അങ്കണവാടി റോഡ് മഞ്ഞളാംകുഴി അലി എം.എൽ.എ നാടിന് സമർപ്പിച്ചു.എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്. അംഗൻവാടിയിലേക്ക് പോകുന്നതിന് കുട്ടികൾക്ക് ഏറെ പ്രയാസം നേരിടുന്നതായി ജനപ്രതിനിധികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചതെന്ന് എം എൽ എ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് അധ്യക്ഷത വഹിച്ചു.അങ്കണവാടി ടീച്ചർ ഉഷ , മഹല്ല് പ്രസിഡന്റ് മുഹമ്മദ് സലീം ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാട്ടുക്കാരായ ഹംസ. ടി,മുഹമ്മദാലി,ഹമീദ്,നൗഷാദ്,അബ്ബാസ്,റസാക്ക്,റഹീം മാസ്റ്റർ,ഷമീം,മൊയ്‌ദീൻ,മുഹമ്മദ് എന്നിവർ ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു.
No Comment.