കേരള സർക്കാർ അംഗീകൃത സ്കൂളുകളിലെ ഹിന്ദി അധ്യാപക യോഗ്യത ആയ രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2026-28 ബാച്ചിലേക്ക് (കേരള ഗവർമെൻ്റെ് സെൽഫ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂട്ട്) മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്.അർഹരായ വിഭാഗത്തിന് വയസ് ഇളവ് ലഭിക്കും. ജൂലൈ 25 ശനിയാഴ്ച 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.പ്ലസ് ടൂ ഉൾപ്പെടെ എല്ലാ ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് വരണം. പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരത്തിന് 8547126028, 9446321496, 04734-296496.