വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ വിവിധ ക്ലാസ്സുകളിൽ പഠനത്തിൽ മികവു പുലർത്തുന്ന മനിശ്ശീരിയിലെ വിദ്യാർത്ഥികൾക്ക് യുവരശ്മി ആട്സ് ആന്റ് സ്പോർട്സ് ക്ലബ് പഠനോപകരണങ്ങൾ നൽകി ആദരിച്ചു.

സ്ക്കൂളിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങ് പ്രധാന അധ്യാപകൻ സി. കലാധരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി അധ്യാപിക പി.കെ. മഞ്ജുള പുസ്തകവിതരണത്തിൽ പങ്കെടുത്തു.വിദ്യാർത്ഥി പ്രതിനിധി നന്ദി രേഖപ്പെടുത്തി.