anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരി ഇൻസ്റ്റാലേഷനും ,സർവ്വീസ് പ്രോജക്റ്റ്കളുടെ ഉദ്ഘാടനവും നടത്തി.

ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്ബ് 2026….. 2027 വർഷത്തെ സർവ്വീസ് പ്രോജറ്റുകളുടെ ഉദ്ഘാടനവും ഇൻസ്റ്റാലേഷനും ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണ മണ്ഡപത്തിൽ വെച്ച നടന്ന ചടങ്ങിൽ പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ നിർവ്വഹിച്ചു. ഒരു വർഷത്തെ കർമ്മ പദ്ധതികൾ ഉൾകൊള്ളുന്ന കലണ്ടറും, അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോട 12 മാസത്തെ ഹരിത കർമ്മ പദ്ധതികളുടെ പ്രകാശനവും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും , സാമ്പത്തികസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് പി.പ്രകാശൻ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ശശികുമാർ ഗീതാഞ്ജലി, അനിൽ എസ് നായർ , വി.ടി ദേവദാസ് ,കെ.ഉണ്ണികൃഷ്ണൻ ,എം.മനോഹരൻ , ഗീതാ എസ് കുമാർ ,രാജേഷ് അടക്കാ പുത്തൂർ, വി.സത്യനാരായണൻ , എ. പ്രദീപ് മേനോൻ പി.കെ. നിർമല , വിനയ് മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

IMG 20260711 WA0110
ഭാരവാഹികളായി ഗീതാ എസ് കുമാർ :പ്രസിഡന്റ്, കെ. ഉണ്ണികൃഷ്ണൻ സെക്രട്ടറി, എം മനോഹരൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Spread the News

Leave a Comment