anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പി കെ ശശി ഇനി മുതൽ സിഎംപിയിൽ.. സംസ്ഥാന സെക്രട്ടറിയായി സിപി ജോൺ പ്രഖ്യാപിച്ചു

പാലക്കാട്. മുൻ എംഎൽഎയും, സിപിഐഎം നേതാവും ആയിരുന്ന പി കെ ശശിയെ സിഎംപിയുടെ സംസ്ഥാന സെക്രട്ടറിയായി സി എം പി നേതാവ് സി പി ജോൺ പ്രഖ്യാപിച്ചു.  ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഡി എം എഫ് എന്ന ഒരു പുതിയ പാർട്ടി രൂപീകരിച്ചുകൊണ്ട് പി കെ ശശി യുഡിഎഫ് പിന്തുണയിൽ ഒറ്റപ്പാലത്ത് നിന്നും മത്സരിച്ചിരുന്നു.   ഇന്ന് പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ നടന്ന ഡി എം എഫ് കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി സിപി ജോൺ ഡി എം എഫ് ഇനി മുതൽ സി എം പി യിൽ ലയി ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇനിമുതൽ ഡി എം എഫ്  ഉണ്ടാവില്ല എന്നും സിഎംപി മാത്രമായിരിക്കും ഉണ്ടാവുകയുള്ളൂ എന്നും സി പി ജോൺ പറഞ്ഞു. ഈ മാസം 27ന് തൃശ്ശൂരിൽ നടക്കുന്ന സിഎംപിയുടെ സമ്മേളനത്തിൽ പി കെ ശശിയടക്കം ജില്ലാ നേതാക്കൾ  പങ്കെടുക്കും . മറ്റു സംഘടന കാര്യങ്ങൾ 27 ന് പ്രഖ്യാപിക്കുമെന്നും സിപി ജോൺ പറഞ്ഞു.

Spread the News

Leave a Comment