ചെർപ്പുളശ്ശേരി. നഗര മധ്യത്തിൽ എ കെ ജി റോഡിൽ ഇന്നലെ കണ്ടെടുത്ത കഞ്ചാവ് ചെടി അവിടെ എങ്ങനെ എത്തി എന്നുള്ളത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതും, നിരവധി ആളുകൾ സഞ്ചരിക്കുന്നതുമായ എ കെ ജി റോഡിലാണ് കുറ്റി ചെടികൾക്കിടയിൽ കഞ്ചാവ് ചെടി കാണപ്പെട്ടത്.
ചെർപ്പുളശ്ശേരിയിൽ കഞ്ചാവ് വിതരണം തുടങ്ങിയിട്ട് വ ർഷങ്ങളായെങ്കിലും ഒരാളെപ്പോലും എക്സൈസിനോ പോലീസിനോ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ വിലസുന്നതായി പലരും പറയാറുണ്ടെങ്കിലും ഇതുവരെയും ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അങ്ങനെ ഇരിക്കയാണ് കഞ്ചാവിന്റെ ചെടി തന്നെ റോഡ് അരികിൽ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ചെർപ്പുളശ്ശേരി എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
No Comment.