anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വിദ്യാരംഗം കലാസാഹിത്യവേദി ടി.ആർ.കെയിൽ ഉത്ഘാടനം ചെയ്തു.

വാണിയംകുളം. ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്ക്കൂൾ തല ഉത്ഘാടനം വാണിയംകുളം ടി.ആർ.കെ.യിൽ പ്രശസ്ത കഥാകൃത്തും, സാഹിത്യകാരനുമായ ഡി. ശ്രീജിത്ത് ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു.IMG 20260701 WA0070

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പരിപോക്ഷിപ്പിക്കുന്നതിനും കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുവാനുള്ള ലക്ഷ്യമായിരിക്കണം വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങളെന്ന് ഡി. ശ്രീജിത്ത് അഭിപ്രായപ്പെട്ടു. കെ.പി.സുധീർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡെപ്യൂട്ടി എച്ച്.എം. പി.കെ. മഞ്ജുള, കെ.കെ.രാജേഷ്, കെ.കെ. മനോജ്, കെ.ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.അഭിജിത്ത് നന്ദി പറഞ്ഞു. യോഗത്തിൽ വിദ്യാർത്ഥികളുടെ കൈയ്യെഴുത്തു മാസിക നിറക്കൂട്ടിന്റെ പ്രകാശനം നടന്നു.IMG 20260701 WA0069 വായനവാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികളെ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കൺവീനറായ വി.കെ. ശോഭ, പി. അലീമ, സി.എം.രഞ്ജിത്ത്,എസ്.എസ്. രമാനന്ദൻ, ടി.കെ. ലീന തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News

Leave a Comment