ചെറുമുണ്ടശ്ശേരി .. ലോകമെങ്ങും നിറഞ്ഞുനിൽക്കുന്ന ഫുട്ബോൾ ആവേശത്തിൽ പങ്കുചേരുകയാണ് ചെറുമുണ്ടശ്ശേരി യുപി സ്കൂളിലെ കൊച്ചു കൂട്ടുകാരും. വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മിനി വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബോളിൽ മത്സരിക്കുന്ന വിവിധ രാജ്യങ്ങളുടെ പേരിൽ കുട്ടികളെ ടീമുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ടീം വിജയം നേടി. പ്രധാനാധ്യാപിക കെ. മഞ്ജു, ടി. പ്രകാശ്, എൻ. അച്യുതാനന്ദൻ, മുഹമ്മദ് സുഹൈൽ ടി. എം, സ്പോർട്സ് ക്ലബ് കൺവീനർ യു. മാധവ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി …