ചെർപ്പുളശ്ശേരി. ഏതെങ്കിലും ഒരു ഫോൺ നമ്പറിലേക്ക് ഒരാൾ നിങ്ങളെ വിളിക്കുകയാണ്. നിങ്ങൾ ലോൺ നോക്കുന്നുണ്ടോ എന്നും ബജാജ് ഫിൻസേർവ് നിങ്ങൾക്ക് ലോൺ തരാൻ തയ്യാറാണെന്നും താഴെ പറയുന്ന രേഖകൾ അയക്കണമെന്നും ആണ് ആദ്യത്തെ സന്ദേശം വരുന്നത്. ഇതനുസരിച്ച് പാൻ കാർഡ് ആധാർ കാർഡ് ബാങ്ക് ഡീറ്റെയിൽസ് എല്ലാം കൊടുക്കുമ്പോൾ നിങ്ങൾ പറഞ്ഞ തുക അനുവദിച്ചതായി ഒരു സർട്ടിഫിക്കറ്റും അയച്ചുതരുന്നു. ഇതിന് പ്രോസസിങ് ചാർജ് ആയി 1550 രൂപ ഉടൻ അടയ്ക്കണമെന്നും ഇത് അടച്ചാൽ ഉടനെ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്രയാണ് തുക അത് പത്തു മിനിറ്റിനകം എത്തുമെന്നു മാണ് ഇവർ പറയുന്നത്.
എന്നാൽ ബജാജുമായി യാതൊരു ബന്ധവുമില്ലാതെ 1550 രൂപ വച്ച് നിരവധി ആളുകളെ പറ്റിച്ച് വൻ തുകയാണ് ഇവർ ദിവസവും സമ്പാദിക്കുന്നത്. ഇന്ത്യയിൽ ഉടനീളം വലവീശിയ ഈ തട്ടിപ്പ് സംഘം ആസാം അക്കൗണ്ടാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളിൽ അകപ്പെട്ടു പോകുന്നവർ പൈസ പോയതിനുള്ള മാനഹാനി ഭയന്ന് ആരോടും പറയുന്നില്ല എന്നതാണ് സത്യം. ഏതായാലും ഈ സംഘത്തിന്റെ കെണിയിൽ ആരും പെട്ടുപോകരുതെന്ന് ഇതിനാൽ അഭ്യർത്ഥിക്കുകയാണ്. അനുഗ്രഹ വിഷൻ നടത്തിയ അന്വേഷണത്തിൽ ഇത്തരം തട്ടിപ്പിൽ നിരവധി ആളുകൾ പെട്ടിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. ചെർപ്പുളശ്ശേരി പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് രേഖകൾ കൈമാറി കഴിഞ്ഞു