anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഈ ടീച്ചർ വേറെ ലെവൽ… വൈറലായി വീഡിയോ

പെരിന്തൽമണ്ണ. ആനമങ്ങാട് പരിയാപുരം എ എൽ പി സ്കൂളിലെ അധ്യാപിക ദിവ്യ എ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരമാണ്. 10 ലക്ഷത്തിലധികം ആളുകളാണ് ഇതിനകം ദിവ്യയുടെ ഒരു വീഡിയോ കണ്ടത്. സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ ഇതുപോലെ വീഡിയോ ആക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് ദിവ്യയുടെ രീതിയാണ്. ഇത്തരത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി കുട്ടികളെ കൊണ്ടുതന്നെ ഈ അധ്യാപിക ചെയ്യുന്ന കാര്യങ്ങളാണ് ഇത്തരത്തിൽ വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നത്. സ്കൂളിനോടും കുട്ടികളോടും 100% ആത്മാർത്ഥത പുലർത്തുന്ന ദിവ്യയുടെ അധ്യാപനത്തിൽ ഊന്നിയുള്ള വീഡിയോകൾ കുട്ടികളും അധ്യാപകരും മാത്രമല്ല കേരളം മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ഭാഗങ്ങളിൽ നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് ദിവ്യ ടീച്ചറേ തേടിയെത്തുന്നത്. ഇപ്പോൾ സബ്ജില്ലാതലത്തിൽ അടക്കം ശ്രദ്ധാകേന്ദ്രമാണ് ഈ എൽ പി സ്കൂൾ. എൽ.എസ്. പരീക്ഷയിലും സബ്ജില്ലാ കലോത്സവങ്ങളിലും മികച്ച പ്രകടനമാണ് പരിയാപുരം എൽ പി സ്കൂൾ സ്വന്തമാക്കുന്നത്. Screenshot 20260608 213930 (1)

Spread the News

Leave a Comment