anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രവേശനോത്സവം വർണ്ണാഭമായി

അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി സംഘടിപ്പിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ. രമേഷ് ഉദ്ഘാടനം നിർവഹിച്ചു.
ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ സ്വാഗതം ആശംസിച്ചു.
പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജ, ലത, വിദ്യാർത്ഥികളായ ടി.എസ്. സഞ്ജീവ്, പി.ഹർഷ എന്നിവർ ആശംസകൾ നേർന്നു. എസ്.ആർ.ജി. കൺവീനർ കെ. മുരളീകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ സ്നേഹപൂർവം സ്വീകരിച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തതോടൊപ്പം കലാപരിപാടികളും സംഘടിപ്പിച്ചു. എല്ലാവരും ശുചിത്വ പ്രതിജ്ഞ എടുത്തു.മധുര വിതരണവും ഉണ്ടായിരുന്നു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് പുതിയ അദ്ധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കമായി.

Spread the News

Leave a Comment