anugrahavision.com

ആനമങ്ങാട് കുന്നിന്മേൽ ഒന്നാം വിളനടീൽ യജ്ഞം

ആനമങ്ങാട് ശ്രീ കുന്നിൻമേൽ ഭഗവതി ക്ഷേത്രം പാടശേഖരത്തിൽ ആനമങ്ങാട് എ എൽ പി സ്കൂളിലെ നൂറോളം വരുന്ന വിദ്യാർത്ഥികൾ പരിസര പഠനത്തിന്റെ ഭാഗമായി ഞാറ് നടീൽ യജ്ഞത്തിൽ പങ്കെടുത്തു. നാലാം ക്ലാസിലെ പാഠഭാഗമായ വയലും വനവും മൂന്നാം ക്ലാസിലെ പാഠഭാഗമായ ഹരിത ഭൂമി എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ വയൽ സന്ദർശനം നടന്നത്.
കൃഷി ഓഫീസർ കെ റജീന ഉദ്ഘാടനം ചെയ്തു, കുട്ടികൾക്ക് കൃഷി രീതികളെ പറ്റി വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അമീന , ആമിന ,ഹഫ്സത്ത്, ശ്രീജ,അശ്വതി,ശ്രീനാഥ് പ്രിയ ഷംല കമ്മറ്റി സെക്രട്ടറി എൻ.പി. മുരളി, കമ്മറ്റി മെമ്പർമാരായ ജയപ്രകാശ്,ബിജേഷ് തുടങ്ങിയവർപങ്കെടുത്തു.
120 ദിവസം മൂപ്പുള്ള കാഞ്ചന വിത്താണ് ഇപ്രാവശ്യം ഉപയോഗിച്ചത്.മലബാറിലെ മുന്നൂറോളം ക്ഷേത്രങ്ങളിലെ നിറ ഉത്സവത്തിന് കതിർ ക്ഷേത്രത്തിൽ നിന്നാണ് കൊണ്ടുപോകുന്നത്

Spread the News
0 Comments

No Comment.