ചെർപ്പുളശ്ശേരി. തൂതപ്പുഴയുടെ തീരത്ത് പ്രകൃതി മനോഹരമായ കാളി കടവ് ഭദ്രകാളി ക്ഷേത്രത്തിൽ നിരവധി ഭക്തരാണ് നിത്യേന എത്തുന്നത്. താഴെ തൂതപ്പുഴയും മുകളിലായി മനോഹരമായ കുന്നിൻ ചെരുവുകളും നിറഞ്ഞ ഈ പ്രദേശത്ത് ഭക്തിയോടെ ക്ഷേത്രത്തിലെത്തുന്നതിനും അതിലുപരിയായി വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളുന്നതിനുമായി അനേകം ആളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനടുത്തായി ഒരു ഗുഹാക്ഷേത്രവും സ്ഥിതി ചെയ്യുന്നു…
നമ്മുടെ പിതാമഹന്മാർക്കും നമ്മളെ വിട്ടു പോയവർക്കും ബലി കർമ്മങ്ങൾ നടത്തുന്നതിന് ഇവിടെ സൗകര്യമുണ്ട്. സൂര്യോദയത്തിനു മുമ്പ് തന്നെ നിരവധി ഭക്തജനങ്ങൾ പിതൃബലി സമർപ്പിക്കാനായി ഇവിടെ എത്തിച്ചേരുന്നു. അതിനു വേണ്ടതായ കർമ്മങ്ങളും കർമ്മത്തിനു വേണ്ട പൂജാ ദ്രവ്യങ്ങളും ഇവിടെ ലഭിക്കുന്നു. പുഴയിൽ കുളിച്ച് ശുദ്ധമായി ബലിതർപ്പണം നടത്തുന്നവർ പിന്നീട് ക്ഷേത്രത്തിൽ തൊഴുത് മടങ്ങുന്നു. കാറൽമണ്ണയിൽ നിന്നും കാളി കടവ് വഴിയും മണ്ണാത്തി കടവ് വഴിയും ക്ഷേത്രത്തിൽ എത്തിച്ചേരാം