anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫിനും ഹാര്‍ദമായ അഭിനന്ദനങ്ങള്‍

കേരളത്തിന്റെ ഭരണചരിത്രത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും, സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട  വി.ഡി. സതീശനും ഹാര്‍ദമായ ആശംസകള്‍ നേരുന്നു.IMG 20260514 WA0099

കഴിഞ്ഞ ഭരണകാലയളവില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശ്രീ. വി.ഡി. സതീശന്‍ നടത്തിയ മികച്ച ജനകീയ ഇടപെടലുകളാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിയത്. അതോടൊപ്പം ശ്രീ. രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് ശ്രീ. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, മുന്നണിയിലെ മുഴുവന്‍ ഘടകകക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും വിജയത്തിന് പിന്നിലുണ്ട്.

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയിട്ടുള്ള വലിയ പ്രാധാന്യം അങ്ങേയറ്റം സ്വാഗതാര്‍ഹവും പ്രതീക്ഷ നല്‍കുന്നതുമാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്ക ഒരു നിയമപരമായ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകള്‍ എന്നിവയെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോന്ന വാഗ്ദാനങ്ങളാണ്. ആശാ വര്‍ക്കര്‍മാരുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി വേതനം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഈ വാഗ്ദാനങ്ങളെല്ലാം വിജയകരമായി നടപ്പിലാക്കാനും, ശ്രീ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാരിന് കേരളത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളില്‍ വലിയൊരു മുന്നേറ്റം കൊണ്ടുവരാനും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

അതോടൊപ്പം, കേരളത്തിന്റെ ആരോഗ്യ മേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കുന്നതിനുള്ള പുതിയ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

സ്‌നേഹാദരങ്ങളോടെ,IMG 20260504 WA0543 (1)

ഡോ. ആസാദ് മൂപ്പന്

Spread the News

Leave a Comment