anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വ്യാജ മെഡിക്കൽ രേഖകൾ മജിസ്ട്രേറ്റ് ഉണ്ടാക്കിയെന്ന ആരോപണം കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഡിജിപിയോട് അഡ്വ. കുളത്തൂർ ജയ്സിങ്..

തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് III ലെ ജുഡീഷ്യൽ ഓഫീസറായിരുന്ന ടിയാറ റോസ് മേരി മെഡിക്കൽ റീ ഇൻവേഴ്സ്മെൻ് ലഭിക്കുവാൻ വ്യാജ മെഡിക്കൽ രേഖകൾ ഉണ്ടാക്കിയെന്ന ആരോപണം കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്കി.IMG 20260307 WA0072(2) (1)

സംഭവവുമായി ഉയർന്ന ആരോപണത്തിൽ അച്ചക്കട നടപടിയുടെ ഭാഗമായി ടിയാറ റോസ് മേരിയെ ഹൈക്കോടതി രജിസ്ട്രേർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സൗന്ദര്യ വർദ്ധിത വസ്തുക്കൾ വാങ്ങിയതിന് റീ ഇൻവേഴ്സ്മെൻ്റ് ലഭ്യക്കില്ലെന്ന് വ്യക്തമാക്കി മുപ്പതിനായിരം രൂപയുടെ ബില്ല് ജില്ലാ മെഡിക്കൽ ഓഫീസർ നിരസ്സിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി പതിച്ച് ആരോഗ്യ വകുപ്പിൻ്റെ അനുമതി ബില്ലിന് ഉണ്ടെന്ന് കാണിച്ച് രേഖകൾ ഹൈക്കോടതി അഡ്മിനിസ്ട്രേഷൻ സെഷന് ടിയാറ മേരി സമർപ്പിച്ചു. ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ബില്ലുകളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലും വ്യാജമെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി III ലെ ജുഡീഷ്യൽ ഓഫീസറായ ടിയാറ റോസ് മേരിയെ സസ്പെൻഡും ചെയ്തു. നീതി പൂർവ്വം പ്രവൃത്തിക്കുവാൻ ഉത്തരവാദിത്വമുള്ള വ്യക്തിയിൽ നിന്ന് ഇത്തരം നടപടി ഉണ്ടായിണ്ടുണ്ടോയെന്ന് പോലീസ് ഇത് വരെ പരിശോധിച്ചിട്ടില്ല. വ്യാജ രേഖ സൃഷ്ടിക്കുന്നത് ക്രിമിനൽ കുറ്റകരമാണ്. വകുപ്പ് തല അന്വേഷണത്തിനോടൊപ്പം കേസ് എടുത്ത് ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിൻ്റെ അന്വേഷണവും അനിവാര്യമാണ്. മജിസ്ട്രേറ്റിൻ്റെ പദവിയിൽ ഇരുന്ന് വ്യാജ മെഡിക്കൽ രേഖയോ വ്യാജ മെഡിക്കൽ ബില്ലുകളോ ടിയാറ റോസ് മേരി നേരിട്ടോ അല്ലാതെയോ ഉണ്ടാക്കിയെന്ന ആരോപണത്തിൽ കേസ് എടുത്ത് സമഗ്ര അന്വേഷണം ആവിശ്യമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്തെ പോങ്ങ്മൂട് ആണ് ടിയാറ റോസ് മേരിയുടെ സ്വദേശം. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി II ൽ ടിയാറ റോസ് മേരി മുമ്പ് മജിസ്ട്രേറ്റ് ആയിരിക്കവെ പ്രതിയെ ഓൺലൈൻ മുഖേന ഹാജരാക്കുവാൻ പാറശ്ശാല പോലീസ് സ്റ്റേഷനിൽ നിന്ന് സമ്മതം ചോദിച്ച് പലവട്ടം മജിസ്ട്രേറ്റിനെ തുടർച്ചയായി ഫോണിൽ വിളിച്ച പോലീസുകാരോട് കയർത്ത് സംസാരിച്ചത് വിവാദമായിരുന്നു. മജിസ്ട്രേറ്റ് മാരോട് മാന്യമായി ഇടപെടണമെന്ന് പ്രസ്തുത സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പൊതു നിർദ്ദേശം സംസ്ഥാനപോലീസ് മേധാവിയ്ക്ക് നല്കുകയും ടിയാറ റോസ് മേരിയെ നെയ്യാറ്റിൻകര മുൻസ്ഫ് കോടതിയിലേയ്ക്ക് മാറ്റുകയും അന്ന് ചെയ്തിരുന്നു.

Spread the News

Leave a Comment