anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇരുചക്രവാഹനം കാറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണന്ത്യം

പാലക്കാട് മങ്കര കണ്ണംമ്പരിയാരത്തിൽ അപകടം; വഴിയോരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാറിനടിയിൽ കുരുങ്ങി. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന വീട്ടമ്മ മരിച്ചു. മാങ്കുറിശ്ശി അത്താണിപറമ്പിൽ വിജയ (56) ആണ് മരിച്ചത്. കാറിനടിയിൽ ഇരുചക്രവാഹനം കുരുങ്ങിയ നിലയിലാണ്. വൈദ്യുത പോസ്റ്റ് ഇടിയുടെ ആഘാതത്തിൽ തകർന്ന് വൈദ്യുത പ്രവാഹലൈനുകൾ താഴെ വീണ നിലയിലാണ്. പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ മങ്കര കണ്ണംമ്പരിയായിരം സ്‌കൂളിന് എതിർ വശത്താണ് അപകടം. നാട്ടുകാരും മങ്കരപോലീസും രക്ഷാപ്രർത്തനം ഒരുക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the News

Leave a Comment