2018 ലെ പ്രളയത്തിൽ ഏകദേശം 500 ഓളം ആളുകൾ മരിക്കാനിടയായതിന്റെ കാരണം അറിഞ്ഞിട്ടും മന്ത്രി അക്കാര്യം മറച്ചുവെച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി
മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഏപ്രിൽ 13 ന് കോൺഗ്രസ് മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാർച്ച് സംഘടിപ്പിക്കും. അഡ്വ. സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ
രാവിലെ 11 ന് അണിക്കോട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.