anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് ജില്ലയിൽ ഏപ്രിൽ 10ന് രാവിലെ 6 വരെ നിരോധനാജ്ഞ

 പാലക്കാട്.   നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് ജില്ലയിൽ ഏപ്രിൽ ഏഴിന് വൈകീട്ട് ആറ് മുതൽ ഏപ്രിൽ 10ന് രാവിലെ 6 വരെ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു.ഈ കാലയളവിൽ പൊതുയോഗങ്ങൾ പാടുള്ളതല്ല. പ്രചാരണ കാലാവധി കഴിഞ്ഞാൽ മണ്ഡലത്തിനുള്ളിൽ പ്രചാരണം നടത്താൻ പാടില്ല. കൂടാതെ, മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ മണ്ഡലത്തിൽ തുടരാൻ പാടില്ല.

ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിയമവിരുദ്ധ സംഗമങ്ങൾക്കും പൊതുയോഗങ്ങൾക്കും നിരോധനമുണ്ട്.

ഈ കാലയളവിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങൾ ഉൾപ്പെടെ യാതൊരു ശബ്ദവ്യാപന ഉപകരണങ്ങളും ഉപയോഗിക്കാൻ പാടില്ല.

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നിന്ന് 100 മീറ്റർ പരിധിക്കുള്ളിൽ പ്രചാരണം നടത്തുന്നതും തിരഞ്ഞെടുപ്പ് ബൂത്ത് സ്ഥാപിക്കുന്നതും നിരോധിച്ചിരിക്കുന്നു.

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നിരീക്ഷകർ, ഉദ്യോഗസ്ഥർ എന്നിവർ ഒഴികെ മൊബൈൽ ഫോൺ, വയർലെസ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആയുധങ്ങളും കൊണ്ടുവരാൻ പാടില്ല.
അഭിപ്രായ സർവേ ഫലങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രദർശിപ്പിക്കൽ എന്നിവ പാടുള്ളതല്ല.

ഉത്തരവ് സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ബാധകമല്ല.

 

Spread the News

Leave a Comment