anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിയമസഭാ തിരഞ്ഞെടുപ്പ് നാളെ * പോളിംഗ് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ

   പാലക്കാട്.  നിയമസഭാ തിരഞ്ഞെടുപ്പ് നാളെ  ( ഏപ്രില്‍ ഒമ്പത്). രാവിലെ ഏഴിന് ആരംഭിക്കുന്ന പോളിങ് വൈകീട്ട് ആറിന് അവസാനിക്കും.രാവിലെ 5.30 ന് മോക്ക് പോള്‍ ആരംഭിക്കും.

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം(മാര്‍ച്ച് 23) ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

*പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്തു*

പാലക്കാട് ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. സാമഗ്രികളുടെ വിതരണം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. ഗവ. വിക്ടോറിയ കോളേജില്‍ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി സന്ദര്‍ശിച്ച് വിലയിരുത്തി. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലും, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണം പാലക്കാട് ഗവ.വിക്ടോറിയ കോളേജിലുമായാണ് നടന്നത്.

Spread the News

Leave a Comment