മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് (94) അന്തരിച്ചു. പുലർച്ചെ 4 മണിയോടെ നോയിഡയിലെ ആശുപ്രതിയിലായിരുന്നു അന്ത്യം. ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മൊഹ്‌സിന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു
മൊഹ്‌സിന കിദ്വായ് 1932 ജനുവരി 1-ന് ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ജനിച്ചു. മൂന്ന് തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്നു. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്
മൊഹ്‌സിന കിദ്വായിയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.