തൃക്കാക്കര: പ്രചാരണം അവസാനിക്കാനിരിക്കേ തൃക്കാക്കരയില്‍ ആവേശം വിതറി ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ വാഹന പര്യടനവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം റോഡ് ഷോയും നടത്തി. ഇളംകുളം മേഖലയില്‍ നിന്നാണ് രാവിലെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ചമ്പക്കരയുടെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി വോട്ടു തേടി. തുടര്‍ന്ന് പൂണിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചക്ക സമര്‍പ്പിച്ചു. ഭക്തരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു, തുടര്‍ന്ന് വൈകിട്ട് ഇടപ്പിള്ളി ടോളില്‍ നിന്നും പാലാരിവട്ടം ജംഗ്ഷനിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം റോഡ് ഷോയിലും അഖില്‍ മാരാര്‍ പങ്കെടുത്തു. ചമ്പക്കര ഭാഗത്തെ കുടുംബ സംഗമത്തിലും അഖില്‍ മാരാര്‍ പങ്കെടുത്ത് വോട്ട് തേടി സംസാരിച്ചു .നൂറുകണക്കിന് ആളുകളാണ് ഒരു സ്വീകരണ സ്ഥലത്തും അഖില്‍ മാരാറെ സീകരിക്കാന്‍ എത്തിയത്. കുടംബ സംഗമത്തിലും വന്‍ ജന പങ്കാളിത്തമായിരുന്നു