വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൻ്റെ 64 ആം വാർഷികവും യാത്രയയപ്പും – ഇണയം 2026 ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ ഷിബിൻ, വി.കെ.എം യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക ടി. ശ്രീലത, വേങ്ങശ്ശേരി എ.എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക എ. ബീന, ഒറ്റപ്പാലം ബി.ആർ.സി യിലെ സി.ആർ.സി.സി എ.പി ശ്രീജ, എം.പി.ടി.എ പ്രസിഡൻ്റ് എം.എ രജനി, സ്കൂൾ ലീഡർ കെ.ജിഷ്ണ എ.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.’നേർമൊഴി’ പത്രം പ്രകാശനം, എൻഡോവ്മെൻ്റ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടത്തി. വിദ്യാലയത്തെ പുകയില ലഹരി മുക്ത വിദ്യാലയമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് അമ്പലപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് സ്കൂളിന് കൈമാറി