anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൂവാറ്റുപുഴയില്‍ ആവേശമായി സണ്ണിതോമസ് കടൂത്താഴെ

മൂവാറ്റുപുഴ: മൂവാറ്റുപുഴയല്‍ ആവേശത്തിന്റെ പുത്തന്‍ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ട് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണിതോമസ് കടൂത്താഴെയുടെ പര്യടനം. വാഴക്കുളം, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ വിവിധ സ്ഥലങ്ങളില്‍ വ്യക്തികളെ നേരില്‍ സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ത്ഥന നടത്തിയശേഷം ആരക്കുഴ, പാലക്കുള പഞ്ചായത്തുകളിലായിരുന്നു വാഹന പര്യടനം നടത്തിയത്. ആരക്കുഴ പഞ്ചായത്തില്‍ നെല്ലൂര്‍ക്കവലയില്‍ നിന്നാരംഭിച്ച പര്യടനം ബിജെപി ജില്ലാ സെല്‍ കണ്‍വീനര്‍ കെ. കെ അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ജോണി സി. വി, പഞ്ചായത്ത് സമിതി പ്രസിഡന്റ് ദിലീപ് കുമാര്‍, ജനറല്‍ സെക്രട്ടറി ബിനു എം ജി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം കൊടുത്തു. തുടര്‍ന്ന് പെരിങ്ങഴ, പള്ളിത്താഴം, കണ്ണങ്ങാടി, ആരക്കുഴ മൂഴി ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ സീകരണം ഏറ്റുവാങ്ങി പാലക്കുഴയില്‍ സമാപിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നാരായണന്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത് വി ഗോവിന്ദ്, സുജിത് വി ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കി. മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി ചന്ദ്രന്‍,മണ്ഡലം ജനറല്‍ സെക്രട്ടറി കെ പി തങ്കകുട്ടന്‍, എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് അജീഷ് തങ്കപ്പന്‍, ഓബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ എസ് വിജുമോന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ബി രമേശ്,ട്വന്റി ട്വന്റി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ചാള്‍സ് പോള്‍, വൈസ് പ്രസിഡന്റ്മാര്‍ ആയ അഡ്വ. ഹിസ്റ്റി എം സാനി, ഡോ. ഷര്‍മ്മിള തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ചു.

Spread the News

Leave a Comment