ചെര്‍പ്പുളശ്ശേരി: ലൈബ്രറി കൗണ്‍സിലിന്റെ കേരളത്തിലെ അറിയപ്പെടുന്ന സംഘാടകനായ അന്തരിച്ച പി കെ. സുധാകരന്റെ നാമധേയത്തില്‍ ചെര്‍പ്പുളശ്ശേരി ടൗണില്‍ ആരംഭിച്ച വായനശാല കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. മുദ്ര സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് വായനശാല ആരംഭിച്ചത്. മുദ്രയുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു സുധാകരന്‍ . ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഇ ചന്ദ്രബാബു അധ്യക്ഷനായി. കെ. ബി. സുഭാഷ്, കെ. ബി രാജേന്ദ്രന്‍, കെ. ഗംഗാധരന്‍, വായനശാലാ പ്രസിഡണ്ട് ടി കെ രത്‌നാകരന്‍, സെക്രട്ടറി കെ. രാജീവ് എന്നിവര്‍ സംസാരിച്ചു.
No Comment.