anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണ ചൂടുപിടിപ്പിക്കാൻ ദേശീയ-സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ പാലക്കാട്ടേക്ക്

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കൾ പാലക്കാട്ടേക്ക്. തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയേറുന്ന സാഹചര്യത്തിൽ വോട്ടർമാരെ നേരിൽ കാണാനും മുന്നണികളുടെ കരുത്ത് തെളിയിക്കാനുമാണ് വമ്പൻ നേതാക്കൾ ജില്ലയിൽ എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖരാണ് വരും ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികൾക്കായി എത്തുക. ഇതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ആവേശകരമാകുമെന്നാണ് വിലയിരുത്തൽ. പ്രമുഖ നേതാക്കളെ വരവേൽക്കാനും പൊതുയോഗങ്ങൾ വൻ വിജയമാക്കാനുമുള്ള തയ്യാറെടുപ്പുകൾ എൻഡിഎ, എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Spread the News

Leave a Comment