കരിങ്കല്ലത്താണി. ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വക്കേറ്റ് കെ പ്രേംകുമാറിന്റെ റോഡ് ഷോ തച്ചനാട്ടുകര പഞ്ചായത്തിൽ 55 മൈലിൽ നിന്നും ആരംഭിച്ച് കരിങ്കല്ലത്താണിയിൽ സമാപിച്ചു. വോട്ടർമാരെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചാണ് പ്രേംകുമാറിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. രണ്ടാം തവണയാണ് പ്രേംകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇത്തവണ യുഡിഎഫിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശിയും, എൻഡിഎ സ്ഥാനാർത്ഥി മേജർ രവിയും മത്സരരംഗത്ത് ഉണ്ട്. ഇതെല്ലാം ഉണ്ടെങ്കിലും ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും തനിക്ക് നല്ല ഭൂരിപക്ഷത്തിൽ തന്നെ ജയിക്കാൻ ആവുമെന്ന് അഡ്വക്കറ്റ് പ്രേംകുമാർ പറഞ്ഞു. റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.