anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പി കെ ശശി ഒറ്റപ്പാലത്തു നിന്നും ജയിക്കേണ്ടത് യുഡിഎഫിന് പ്രസ്റ്റീജിന്റെ പ്രശ്നമെന്ന് വി ഡി സതീശൻ

ശ്രീകൃഷ്ണപുരം. പി കെ ശശി ഒറ്റപ്പാലത്ത് നിന്നും നിയമസഭയിൽ എത്തേണ്ടത് യുഡിഎഫിന്റെ പ്രസ്റ്റീജ് പ്രശ്നമാണെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഒറ്റപ്പാലം നിയോജക മണ്ഡലം കൺവെൻഷൻ ശ്രീകൃഷ്ണപുരം സംഗീതശില്പം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ IMG 20260325 WA0257(1)

എന്തും വെട്ടി തുറന്നു പറയുന്ന പ്രകൃതക്കാരനാണ് പി കെ ശശി എന്നും അത്തരം നിലപാടിനോട് തനിക്ക് യോജിപ്പുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും 100 സീറ്റിൽ അധികം ഇത്തവണ യുഡിഎഫ് കരസ്ഥമാക്കും എന്നും അതിൽ ഒറ്റപ്പാലം മണ്ഡലവും ഉണ്ടാവും എന്നും അതിനായി പ്രവർത്തകർ ഒറ്റക്കെട്ടായി പി കെ ശശിക്കൊപ്പം ഉണ്ടാവണമെന്നും സതീശൻ പറഞ്ഞു. പി സാമിനാഥൻ, മരയ്ക്കാൻ മാരായമംഗലം, ഷൊർണൂർ അസംബ്ലി മണ്ഡലം സ്ഥാനാർത്ഥി പി ഹരിഗോവിന്ദൻ , പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.IMG 20260325 WA0260

 ജനങ്ങളോടൊപ്പം താൻ എന്നും ഉണ്ടാവും എന്നതാണ് തനിക്ക് തരാനുള്ള ഉറപ്പ് എന്ന് സ്ഥാനാർത്ഥി പി കെ ശശി പറഞ്ഞു. ഏതു കാര്യങ്ങൾക്കും എപ്പോഴും തന്നെ വന്ന് കാണാമെന്നും ശശി കൂട്ടിച്ചേർത്തു. നൂറുകണക്കിന് പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്.

Spread the News

Leave a Comment