ജനങ്ങളിൽ നിന്നും ജനങ്ങളിലേയ്ക്ക് നടന്നടുത്ത് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പര്യടനം കൂടുതൽ ജനകീയമാകുന്നു. നല്ലേപ്പിള്ളി പഞ്ചായത്ത് കണക്കമ്പാറ, പെരുമാട്ടി പഞ്ചായത്ത് മീനാക്ഷിപുരം, വടകരപ്പതിയിലെ ശാന്തൻപാറ, എരുത്തേമ്പതിയിലെ വിവിധ മേഖലകൾ സന്ദർശിച്ചു. ഈ മേഖലകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി. ചിറ്റൂർ അണിക്കോട് ജംഗ്ഷനിലെ ബ്രില്ല്യൻസ് പി.എസ്. സി കോച്ചിംഗ് സെന്ററിലെത്തി ഉദ്യോഗാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.