anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ.

WhatsApp Image 2026 03 25 at 7.20.55 PM

ഹോംലി മീൽസ് എന്ന ഹിറ്റ്‌ ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, “മ്യൂസിക്കൽ ചെയർ” എന്നീ ചിത്രങ്ങളുടെ സംവിധായകൻ,എഴുത്തുക്കാരൻ എന്നീ നിലയയിൽ ഏറേ ശ്രദ്ധേയനായ വിപിൻ അറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ പ്രദർശനത്തിനെത്തുന്നു.

കേരള സെൻസർ
ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്.
യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയാണർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘The Last Supper’ എന്ന പെയിന്റിംഗിന്റെ തനി പകർപ്പായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
വിപിൻ ആറ്റ്ലീ,സാജിദ് യാഹിയ,ഡോമിനിക് ഡോo, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം,രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം,
മോസപ്പൻ,ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്,ഉണ്ണി ശിവപാൽ,സെബാൻ അഗസ്റ്റിൻ,മഞ്ജുശ്രീ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം
സന്തോഷ് അണിമ നിർവ്വഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,ഗാനരചന-വിപിൻ ആറ്റ്ലീ,സെന്തിൽ കുമാർ ഗോവിന്ദ് രാജ്, ദീപക് ശങ്കർ,
എഡിറ്റർ-രാജേഷ് കോടോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ,കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം,കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ,നീതു മാത്യു,യൂജിൻ ഐസക്, ഓഡിയോഗ്രാഫി-മനോജ് മാത്യു,
ഡിഐ-അഖിൽ പ്രസാദ്,സ്റ്റിൽസ്-ലിനു എബ്രഹാം കുര്യൻ,പരസ്യകല-ആർട്ടോ കാർപ്പസ്,പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment