anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സ്ഥാപക ദിനാചരണവും പുരസ്കാര സമർപ്പണവും

മാവേലിക്കര കഥകളി ആസ്വാദക സംഘത്തിൻ്റെ നാല്പത്തിയൊന്നാം സ്ഥാപക ദിനാഘോഷം 29 ഞായറാഴ്ച വൈകിട്ട് 4ന് ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തിൽ നടക്കും.

വൈസ് പ്രസിഡൻ്റ് കെ.ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനം രക്ഷാധികാരി ഡോ.രവിശന്കർ ഉത്ഘാടനം ചെയ്യും.

പന്തളം കേരളവർമ്മ സ്മൃതി കാസ് പുരസ്കാരം ഫാക്ട് പത്മനാഭനും തകഴി കുട്ടൻ പിള്ള സ്മൃതി കാസ് പുരസ്കാരം കലാമണ്ഡലം ജയപ്രകാശിനും സമ്മാനിക്കും.

ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി അഡ്വ.കെ.ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.
പുരസ്കാര ജേതാക്കളെ സുരേഷ് സാകേതം പരിചയപ്പെടുത്തും.
ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ച വിൽപ്പാട്ട് പുലവർ എ. ശിവരാജൻ ചെട്ടിയാരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം യശ്വന്ത് (സംഗീതം) കലാമണ്ഡലം ശ്രീകാന്ത് വർമ്മ (ചെണ്ട) കലാമണ്ഡലം അജി കൃഷ്ണൻ (മദ്ദളം) എന്നിവർ ചേർന്ന് കഥകളിപ്പദക്കച്ചേരി അവതരിപ്പിക്കും.

ജെ.ഗോപകുമാർ
പ്രസിഡൻ്റ്,
KAS മാവേലിക്കര.

Spread the News

Leave a Comment