പാലക്കാട്: കാറൽമണ്ണ തിരുമുല്ലപ്പള്ളി ശ്രീമഹാദേവഷേത്രത്തിൽ ഷൊർണൂർ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസ് ദർശനം നടത്തി.
തുടർന്ന് നെച്ചിയിൽ ആയുർവേദ ഹോസ്പിറ്റലിൽസന്ദർശനം നടത്തുകയും . ഡോക്ടർമാരായ ശശികുമാർ കൃഷ്ണ എന്നിവരുമായി സംസാരിക്കുകയും ചെയ്തു.
വോട്ട് അഭ്യർത്ഥനയുടെ ഭാഗമായി പലവീടുകൾ സന്ദർശിച്ചു. നാടൻപാട്ട് കലാകാരനായ ഗംഗധാരനെ ആദരിക്കുകയും ചടങ്ങിൽ പുരസ്‌ക്കര വിതരണവും പൊന്നാടയണിയിക്കുകയും ചെയ്തു.
ചേർപ്പുളശ്ശേരിയിലെ ശ്രീകുമാർ,, രാജേഷ്,, മണികണ്ഠൻ കെ, മണികണ്ഠൻ എം തുടങ്ങിയവരെ ബി, ജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഷാൾഅണിയിച്ചു.
തുടർന്ന് ചേർപ്പുളശ്ശേരിയിലെ പലവീടുകളിലും സന്ദർശനം നടത്തി. കൂടാതെ
റോഡുകൾക്ക് ഒരു പുരോഗതിയും ലഭിക്കാത്ത കരുമാനകുറിശ്ശിയിലെ വീടുകൾ സന്ദർസിച്ചു. അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കാര്യങ്ങളും തന്നാൽ കഴിയുന്ന വിധം നടത്തിത്തരമെന്ന് അവിടുത്തെ ജനങ്ങളോട്. വാക്ക് നൽകി.
ചേർപ്പുളശ്ശേരി അയ്യപ്പൻ കാവ് അനങ്ങാലടി സ്കൂൾ അധ്യാപകൻ ശ്രീധരന്റെ വീട് സന്ദർശനത്തിനിടയിൽ അവിടെ വച്ച് മഹാരാഷ്ട്ര എം എൽ എ സുമിത് കിഷോർ വാങ്കേട്മായി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയിൽ ബിജെപിയുടെ സാധ്യതകളെപ്പറ്റി സംസാരിച്ചു.
തുടർന്ന് 39-ആം ബൂത്തിലെ കുടുംബ സംഗമം നടത്തി. സംഗമത്തിൽ മുനിസിപ്പൽവാർഡ് കൗൺസിലർ പി ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാനാർഥി അഡ്വ. ശങ്കു ടി ദാസിനെ പൊന്നാടയനിച്ച് അനുമോദിച്ചു. ചടങ്ങിൽ ബൂത്ത് സെക്രട്ടറി ധന്യ,സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ എസ് എസ് തെക്കുംമുറി ശാഖ മുൻ സെക്രട്ടറി വിജയൻന്റെ വീട്ടിൽ കയറി വോട്ട് അഭ്യർത്ഥനനടത്തി.
ചേർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത, സംസ്ഥാന സമിതി അംഗം ദാസൻ മണ്ഡലം സെക്രട്ടറി വിനോദ് 51ആം ബൂത്ത് കൺവീനർ ജയൻ ജില്ലാ കമ്മിറ്റി അംഗം രാജു തുടങ്ങിയ പാർട്ടി പ്രവർത്തകർ പങ്കെടുത്തു.