ചിറ്റൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മണ്ഡലത്തിലെ വിവിധ മേഖലകളിൽ ആവേശകരമായി തുടരുന്നു. ഇന്ന് പട്ടാഞ്ചേരി, നല്ലേപ്പുള്ളി, പൊൽപ്പുള്ളി മേഖലകളിൽ നടന്ന വിവിധ കൺവെൻഷനുകളിലും പൊതുപരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുത്തു സംസാരിച്ചു.
പട്ടഞ്ചേരി എ.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടെയാണ് ഇന്നത്തെ പര്യടനത്തിന് തുടക്കമായത്. തുടർന്ന് നല്ലേപ്പുള്ളി ആലങ്കടവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മേഖല കൺവെൻഷനിലും സ്ഥാനാർത്ഥി പങ്കെടുത്തു. പൊൽപ്പുള്ളി ബാബു ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിലും ആവേശകരമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
മണ്ഡലത്തിലെ വികസനത്തുടർച്ചയും ജനപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന ഓരോ പരിപാടിയിലും നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു. എൽഡിഎഫ് സർക്കാരിന്റെ വികസന മാതൃകകൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി നൽകുന്നത്. വരും ദിവസങ്ങളിലും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം തുടരും.
വൈകുന്നേരം 4 മണിക്ക് തുടർന്ന് നല്ലേപ്പുള്ളി 1 മേഖല കൺവെൻഷനിലും (എസ്.എ കൺവെൻഷൻ സെന്റർ), കൊഴിഞ്ഞാമ്പാറ 1 മേഖല കൺവെൻഷനിലും (എ.ആർ കല്യാണമണ്ഡപം) സ്ഥാനാർത്ഥി പങ്കെടുത്തു സംസാരിച്ചു.
വൈകുന്നേരം 5 മണിക്ക് കൊഴിഞ്ഞാമ്പാറ 2 മേഖലയിലെ 5-ാം മൈൽ ഭഗവതി കോളനിയിൽ നടന്ന കൺവെൻഷനിലും സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാത്രി 7:30-ന് പൂക്കാട് നടന്ന എ.കെ.ജി ദിന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്തു.
മണ്ഡലത്തിലെ വികസനത്തുടർച്ചയും ജനപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന ഓരോ പരിപാടിയിലും നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു. വരും ദിവസങ്ങളിലും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം തുടരും.