മണ്ണാർക്കാട്. അഡിഷണൽ എക്സൈസ് കമ്മീഷണരുടെ പ്രത്യേക നിർദേശപ്രകാരം ഇന്ന് 22-3-26 രാവിലെ 10 മണിക്ക് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതുർ വില്ലേജിൽ ചുട്ടറ ഉന്നതിയിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറു മാറി വനത്തിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 468 ലിറ്റർ വാഷും 9 ലിറ്റർ ചാരായവും കണ്ടെത്തി കേസ് എടുത്തു.
വാറ്റ് നടത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക അടുപ്പും നശിപ്പിച്ചു. ടി സമയം പ്രതി ആയി ആരെയും കണ്ടെത്തിയില്ല. മദ്യഷാപ്പുകൾ ഒന്നും ഇല്ലാത്ത അട്ടപ്പാടി മേഖലയിൽ നിയമ സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എക്സൈസ് വകുപ്പ് പ്രത്യേക നിരീക്ഷണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കേസിൽ പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പോലീസ്, വനം, ഗതാഗതം,നികുതിതുടങ്ങിയ വകുപ്പുകളുമായി ചേർന്ന് മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ 24 മണിക്കൂറും വാഹനപരിശോധന ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.ഇന്ന് അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) P k ഷിബു, പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ് ) m ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഭോജൻ, രജീഷ്, ഡ്രൈവർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.