ഏലംകുളം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് ഏലംകുളം- പാലത്തോൾ ശ്രീ മാട്ടായ്ക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരാഘോഷം മാർച്ച് 14 (ശനിയാഴ്ച) മുതൽ 24 (ചൊവ്വാഴ്ച) വരെ സമുചിതമായി ആഘോഷിക്കുകയാണ്.
24ന് ചൊവ്വാഴ്ച പൂരംദിവസം വൈകീട്ട്, പന്ത്രണ്ടിലധികം ദേശങ്ങളിൽ നിന്നും, പേരുകേട്ട ഗജവീരന്മാരുടെ അമ്പടിയോടെ വ്യത്യസ്തമായ നാടൻ കലാരൂപങ്ങളും വാദ്യവിസ്മയങ്ങളും വേലക്കുടകളും കൊടിക്കൂറകളുമായി വരുന്ന ദേശവേലകളും, വള്ളുവനാടിന്റെ തനത് കലാരൂപമായ പൂതനും, ആണ്ടി പൂതനും.. മാട്ടായിൽ മാത്രം കാണുന്ന പൊയ്ക്കുതിരയും പൂരത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ട് അസ്തമയസൂര്യന്റെ പൊൻകിരണങ്ങളേറ്റ് കൂടുതൽ ശോഭ പകരുന്ന സായം സന്ധ്യയിൽ ക്ഷേത്രനഗരിയിൽ സംഗമിക്കുന്ന അത്യപൂർവ്വമായ ദൃശ്യ വിസ്മയങ്ങൾക്ക് മാറ്റ് കൂട്ടുന്ന രംഗപ്രവേശനത്തോടെ മാട്ടായ് പൂരം അതിന്റെ പാരമ്യതയിലെത്തും…
ഒരു ദശാബ്ദത്തിലേറെയായി അന്യം നിന്നുപോയ വെടിക്കെട്ടില്ലാത്ത മാട്ടായ് പൂരത്തിന്റെ പൊലിമ വീണ്ടെടുക്കുന്നതിന് വേണ്ടി ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രം രൂപീകരിച്ച ജനകീയ വെടിക്കെട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാത്രി 10നും 10:30നും ഇടയിൽ നടത്തുന്ന *അതിഗംഭീരമായ വെടിക്കെട്ട്* മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടായി മാറ്റാനുള്ള രാപ്പകൽ മറന്നുള്ള പരിശ്രമത്തിലാണ് ഏലംകുളത്തെ ജനകീയ കൂട്ടായ്മ..!
ഇതിനായി മാട്ടായിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തായി സൗകര്യപ്രദവും വിശാലവുമായ പാലത്തോൾ പാടം, അധികൃതരുടെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഒരുക്കിയെടുത്ത് സജ്ജമാക്കിയിരിക്കുകയാണ്..
അന്യദേശങ്ങളിൽ പോയി മാത്രം ആസ്വദിച്ചിരുന്ന, ‘വെടിക്കെട്ട്’ എന്നത് കേട്ടുകേൾവി മാത്രമായിരുന്ന നാട്ടുകാരായ ആബാലവൃദ്ധം ജനങ്ങൾക്കും യഥാർഥ്യമാക്കി കൊടുക്കുന്നതിനോടൊപ്പം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് എന്ന ചരിത്ര സാക്ഷാത്ക്കാരം കൂടി ശ്രീ മാട്ടായ്ക്കുന്ന് പൂരത്തിന്റെ വെടിക്കെട്ടിന് നേടിക്കൊടുക്കുക എന്ന സതുദ്ദേശപരമായ ലക്ഷ്യം കൂടി കണക്കിലെടുത്തുകൊണ്ട് നടത്തുന്ന, ആകാശത്തിന്റെ അനന്തനീലിമയിൽ കരിമരുന്നുകൊണ്ട് തീർക്കുന്ന ഈ ദൃശ്യ-ശ്രവണ വിസ്മയം നേരിൽ കണ്ട് ആസ്വദിക്കുന്നതിന് വേണ്ടി നിങ്ങളെ ഓരോരുത്തരെയും ഏലംകുളത്തിന്റെ മണ്ണിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതോടൊപ്പം സഹൃദയരായ നിങ്ങളുടെ ഓരോരുത്തരുടെയും കൈ-മെയ് മറന്നുള്ള (ചെറുതും വലുതുമായ) സാമ്പത്തിക സഹായങ്ങൾ ഇതിനോടൊപ്പം കൊടുത്തിട്ടുള്ള QR കോഡിൽ സ്കാൻ ചെയ്ത് അയച്ചുകൊണ്ട് സഹകരിക്കണമെന്നു കൂടി ജനകീയ വെടിക്കെട്ട് കമ്മിറ്റിക്ക് വേണ്ടി അധികൃതർ അഭ്യർത്ഥിച്ചു.
