ഒറ്റപ്പാലം. അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി കെ ശശി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് പ്രവർത്തകർക്കൊപ്പം 12 മണിക്കാണ് ഒറ്റപ്പാലം സബ് കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്. ഇത്തവണ ഒറ്റപ്പാലത്ത് ഒരു മാറ്റം ഉണ്ടാകുമെന്നും ഒറ്റപ്പാലം ഒരു മുന്നണിയുടെയും കുത്തക അല്ലെന്നും ജനങ്ങളാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് എന്നും പി കെ ശശി പറഞ്ഞു. നാളെ രാവിലെ എട്ടുമണി മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പി കെ ശശി വോട്ടർമാരെ കാണും..രാവിലെ എട്ടുമണിക്ക് തിരുനാരായണപുരം ഉത്രത്തിൽ കാവിൽ നിന്നാണ് പര്യടനം ആരംഭക്കുക