anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലോക വന ദിനത്തിൽ സംസ്കൃതിയുടെ ഹരിതരാഷ്ട്രീയം

ശ്രീകൃഷ്ണപുരം : ലോക വന ദിനത്തിൽ അടയ്ക്കാപുത്തൂർ സംസ്കൃതി…ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ നിയമസഭയിലേക്ക് മത്സരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പേരയ്ക്ക തൈകൾ നട്ടു എൽ. ഡി. എഫ്. സ്ഥാനാർഥി അഡ്വ കെ. പ്രേംകുമാർ ലക്കിടി പേരൂരും, യു. ഡി. എഫ്. സ്ഥാനാർത്ഥി പി. കെ. ശശി പൂക്കോട്ടുകാവിലും, എൻ. ഡി. എ. സ്ഥാനാർത്ഥി മേജർ രവി പുലാപ്പറ്റയിലുമാണ് പേരയ്ക്ക തൈ നട്ടത് അടയ്ക്കാപുത്തുർ സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന പേരയ്ക്ക 2026 പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.IMG 20260321

വൃക്ഷത്തൈകൾ നടുക, അത് സംരക്ഷിക്കുക, സംരക്ഷിക്കാനുള്ള ഒരു ബോധം പൊതു സമൂഹത്തിലും വിദ്യാർത്ഥികളിലും ഉണ്ടാക്കിയെടുക്കുക എന്ന കാഴ്ചപ്പാടോടെ 25 വർഷത്തിലധികമായി പരിസ്ഥിതി രംഗത്ത് ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കി ശ്രദ്ധ നേടിയ അടയ്ക്കാപുത്തൂർ സംസ്കൃതി എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന ജനപ്രതിനിധികളെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാറുണ്ട്, തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതികൾ ആകുന്നവർ തന്റെ അധികാരം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്കൃതിയുടെ പ്രതിനിധി രാജേഷ് അടക്കാപുത്തൂർ പറഞ്ഞുIMG 20260321

മൂന്ന് ചടങ്ങുകളിലുമായി ഏകദേശം 100 പേരയ്ക്ക തൈകൾ വിതരണം ചെയ്തു ചടങ്ങിൽ രാഷ്ട്രീയ പ്രവർത്തകരോടൊപ്പം യു.സി. വാസുദേവൻ, കെ ടി ജയദേവൻ, സനിൽ കളരിക്കൽ, ഗോവിന്ദൻ വീട്ടിക്കാട്, എ രാജൻ, എം പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment