ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് സിപിഎം. വർഗീയത ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വർഗീയ പ്രസ്താവന നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഹൈന്ദവസമുദായത്തെ പ്രതിനിധീകരിച്ച് ഒരു എംഎൽഎയെ നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണൻറെ പ്രസ്താവനയാണ് വിവാദമായത്.
ബി ഗോപാലകൃഷ്ണനെതിരെ അയോഗ്യത ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.