anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

” മുബീന” റിലീസായി.

‘കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മുബീന’ എന്ന ഹൃസ്വചിത്രം ‘കണ്ണൂര്‍ കഫേ’യുടെ യൂട്യൂബ് ചാനലില്‍ റിലീസായി.

‘കണ്ണൂര്‍ കഫേ’ ടീമിന്റെ ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രം മനോരമ മാക്‌സില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയതിന് തൊട്ട് പിന്നാലെയാണ് ‘മുബീന’യുടെ റിലീസ്.

പാര്‍വതി പ്രജീഷ്, രാമകൃഷ്ണന്‍ പഴശ്ശി, സുബജ അനൂപ്, അശ്വിനി കവിനിശ്ശേരി, വിനോദ് നിടുവാളൂര്‍, രാജീവന്‍ പാലയോട്, ഷിജു കല്യാടന്‍, ബിജുട്ടന്‍ മട്ടന്നൂര്‍,
സതീഷ് വയലാറമ്പ്, ഗംഗാധരന്‍ മട്ടന്നൂര്‍, നിഷ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

“മുബീന” എന്ന ഹൃസ്വചിത്രം ഒരു മനുഷ്യന്റെ നിഷ്‌കളങ്കതയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കഥയാണ്. സമൂഹം മുന്‍വിധികളാല്‍ അവനെ തെറ്റിദ്ധരിക്കുമ്പോള്‍, അവന്റെ നിഷ്‌കളങ്കതയെയും നിരപരാധിത്വത്തേയും ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ‘മുബീന’യിലൂടെ പറയുന്നത്.

നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയും കണ്ടിരിക്കേണ്ട വെറും പത്തു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വ ചിത്രമാണ് ‘മുബീന’.

നല്ല പ്രതികരണങ്ങളാണ് ‘മുബീന’ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ ഇനിയും നമ്മുടെ സമൂഹത്തിന്റെ നന്മക്കായി ഉണ്ടാകണമെന്നാണ് യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും കൂടി ലഭിക്കുന്ന ഓരോ കമന്റുകളില്‍ നിന്നും നമുക്കറിയാന്‍ സാധിക്കുന്നത്.
കഥ- രാമകൃഷ്ണന്‍ പഴശ്ശി,ഛായാഗ്രഹണം, എഡിറ്റിംങ്-തരുണ്‍ സുധാകരൻ,സംഗീതം- വിഷ്ണു അശോക്, സൗണ്ട് ഡിസൈന്‍, മിക്‌സിംങ്-ചരണ്‍ വിനായക്,മേക്കപ്പ്- ഷാജി മാലൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രിന്‍ചു ശ്രീഷന്‍, അസിസ്റ്റന്റ് ക്യാമറാമാന്‍- പ്രവീണ്‍ ടി. ഫിലിപ്പ്,ഡിസൈന്‍- കിനോ.

Spread the News

Leave a Comment