പാലക്കാട് : സി കൃഷ്ണ കുമാർ മലമ്പുഴ നിയോജക മണ്ഡലത്തിലെ എലാപുള്ളി പഞ്ചായത്തിൽ ഇന്ന് പ്രചരണം നടത്തി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം, മണ്ഡലത്തിലെ വോട്ടർമാരെ സമീപിച്ച് അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. മലമ്പുഴ മണ്ഡലം കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ. പ്രഭാകരൻ (സിപിഎം) 75,934 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, സി. കൃഷ്ണ കുമാർ (ബിജെപി) 50,200 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഈ തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനം പിടിക്കും എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.