മലപ്പുറം: മുസ്ലിം ലീഗ് നേതാവും യു ഡി എഫ് മലപ്പുറം മണ്ഡലം സ്ഥാനാർഥിയുമായ പി കെ കുഞ്ഞാലികുട്ടി ക്കെതിരെ ഇടത് സ്ഥാനാർഥി കെ ടി മുജീബ് ശക്തമായ പ്രചാരണവുമായി രംഗത്ത്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെ ടി ജലീൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച സംഭവത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“2006 പോലെ 2026-ലും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോൽപ്പിക്കും” എന്ന സന്ദേശമുള്ള പോസ്റ്ററാണ് പ്രചാരണത്തിൽ ശ്രദ്ധ നേടുന്നത്. കെ ടി മുജീബ്, കെ ടി ജലീലിന്റെ ബന്ധുവാണെന്നതു കൂടി പോസ്റ്ററിന് കൂടുതൽ ശ്രദ്ധ നേടാൻ കാരണമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ ഇത്തരം രാഷ്ട്രീയ സന്ദേശങ്ങൾ മണ്ഡലത്തിൽ ചർച്ചയാകുകയാണ്. എൽ ഡി എഫ്-യു ഡി എഫ് പോരാട്ടം കടുപ്പം പ്രാപിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പ് ചരിത്രം ഉയർത്തിക്കാട്ടുന്ന പ്രചാരണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണു വിലയിരുത്തൽ.
റിപ്പോർട്ടർ :
എ എം യാസർ