ചെര്‍പ്പുളശ്ശേരി: വള്ളുവനാട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും ആദര-അനുമോദന യോഗവും നടത്തി. തൃശൂര്‍ ക്രൈംബ്രാഞ്ച് എ.സി.പി ആര്‍. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെര്‍പ്പുളശ്ശേരി സി.പി.ഒ. ഇ വിനോദ് ക്ലാസെടുത്തു.
ചടങ്ങില്‍ വെച്ച് പൊതുപ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ. ബാലകൃഷ്ണനെ ആദരിക്കുകയും ഹ്യൂമാനിറ്റീസില്‍ ഡോക്ടറേറ്റ് നേടിയ ബച്ചു മൊയ്തീനെ അനുമോദിക്കുകയും ചെയ്തു. ചടങ്ങില്‍ സംഘടനാ പ്രസിഡണ്ട് ടി കെ രത്‌നാകരന്‍ അധ്യക്ഷനായി. സെക്രട്ടറി ടി. സത്യനാരായണന്‍, അഡ്വ. പി ജയന്‍, കെ. ബാലകൃഷ്ണന്‍, ഡോ. ബച്ചു മൊയ്തീന്‍, ടി. പി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
No Comment.