anugrahavision.com

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി – അഡ്വ. ഇന്ദിരാ രവീന്ദ്രൻ

യുവതയുടെ ലഹരിഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനു പ്രധാന കാരണമാകുന്നുവെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം.
വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. പുതുതലമുറ-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വഞ്ചനയില്‍ അകപ്പെടുന്നതും ആശങ്കയുളവാക്കുന്നു. ഇങ്ങനെ ഒട്ടേറെ സ്ത്രീകള്‍ കടക്കെണിയില്‍പ്പെടുന്നുണ്ട്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ബോധവത്കരണത്തിനായി ക്ലാസുകളും ശില്പശാലകളും വനിതാ കമ്മിഷന്‍ നടത്തുന്നുണ്ട്. തീരദേശം, പട്ടികവർഗ, തോട്ടം മേഖലകളിലായി പബ്ലിക് ഹിയറിങ് നടത്തുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് വനിതാ കമ്മിഷൻ അയച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമായിട്ടുണ്ട്. സുതാര്യതയ്‌ക്കൊപ്പം പരാതികളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ

Spread the News
0 Comments

No Comment.