anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആലത്തൂർ തളികക്കല്ല് ഗോത്രവര്‍ഗ ഉന്നതിയിൽ സഞ്ചരിക്കുന്ന റേഷൻ കട ഉറപ്പാക്കും :സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍

പാലക്കാട്.   ദേശീയ  ഭക്ഷ്യഭദ്രതാ നിയമം-2013പ്രകാരം വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിലെ വിവിധ ഗോത്രവര്‍ഗ്ഗ ഉന്നതികളിൽ സന്ദര്‍ശനം നടത്തി. പാലക്കാട് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി, ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിദ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ പന്നിക്കുളമ്പ്, തളികകല്ല് എന്നീ ഗ്രോത്രവര്‍ഗ ഉന്നതികളിലാണ് നടത്തിയത്. കമ്മീഷൻ ഗുണഭോക്താക്കളെ നേരില്‍ കണ്ട് ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ ആനുകൂല്യം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തളികക്കല്ല് ഉന്നതിയിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടയുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഉന്നതിയിലെ റേഷൻ കാർഡ് ഇല്ലാത്ത പുതിയ കുടുംബങ്ങൾക്ക് അടിയന്തരമായി റേഷൻ കാർഡ് ലഭ്യമാക്കുന്നതിനും, ആധാർ ഉൾപ്പെടെ ഉള്ള അടിസ്ഥാന രേഖകൾ ഇല്ലാത്തവർക്കായി എ. ബി. സി. ഡി(Akshya Big Campaign for Document Digitalization) ക്യാമ്പ് സംഘടിപ്പിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.Screenshot 20260218 193012 WhatsApp

തളികകല്ല് ഉന്നതിയിലെ തളികക്കല്ല്(സെന്റർ ന. 31)അങ്കണവാടി കമ്മിഷൻ സന്ദർശിക്കുകയും പോഷകാഹാര വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കുട്ടികളെ സ്ഥിരമായി അങ്കണവാടികളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കി.

കമ്മീഷൻ പന്നികുളമ്പ് ഗോത്രവർഗ ഉന്നതി,കടപ്പാറ ജിഎൽപി സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കടപ്പാറ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അത് കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു .തുടർന്ന് കടകപ്പാറ അങ്കണവാടി സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി അവശ്യമായ നിർദേശങ്ങൾ നൽകി.

ആലത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ നിഷ, പട്ടികവർഗ്ഗ ഓഫീസർ അനീഷ്, ഐ.സി.ഡി.എസ് സീനിയർ സൂപ്രണ്ട് ഗിരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദര്‍ശനത്തിൽ കമ്മീഷനെ അനുഗമിച്ചു.

 

Spread the News

Leave a Comment