ചെർപ്പുളശ്ശേരി. 20 രൂപക്ക് ഉച്ചഭക്ഷണം നല്‍കുന്ന ചെര്‍പ്പുളശ്ശേരി നഗരസഭക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ജനകീയ ഹോട്ടല്‍ രണ്ട് മാസത്തോളമായി നിര്‍ത്തിവെച്ച നിലയില്‍.
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ജനകീയ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
ആദ്യം ചെർപ്പുളശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുകളിൽ ഉള്ള കെട്ടിടത്തിൽ തുടങ്ങിയ ജനകീയ ഹോട്ടൽ പിന്നിട് കൂടുതൽ സൗകര്യങ്ങളോടെ നഗസഭയ്ക്ക് സമീപം തുടങ്ങിയത് ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ചെർപ്പുളശ്ശേരിയിലെ കോളേജ് സ്കൂൾ വിദ്യാർത്ഥികളും സാധാരണ ജനങ്ങളും ഭക്ഷണത്തിനായി ഇവിടെ എത്തിച്ചേരുന്നത് സ്ഥിരം കാഴ്ചയായിരുന്നു..
ഇപ്പോൾ രണ്ട് മാസമായി ജനകീയ ഹോട്ടൽ അടഞ്ഞുകിടക്കുകയാണ്..
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം ഒരുക്കി കൊണ്ടായിരുന്നു ഈ ജനകീയ ഹോട്ടല്‍ പ്രവർത്തിച്ചത്. എത്രയും പെട്ടെന്ന് ഈ ഹോട്ടൽ തുറന്ന് ജനങ്ങളുടെ വിശപ്പ് മാറ്റണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം
No Comment.